പാണമ്പ്ര: മലപ്പുറം തേഞ്ഞിപ്പലത്തിനടുത്ത് പാണമ്പ്ര വളവില്‍ പാചകവാതക ടാങ്കര്‍ ലോറി മറിഞ്ഞു. നേരിയ തോതില്‍ ലോറിക്കുള്ളില്‍ നിന്നും വാതകച്ചോര്‍ച്ചയും ഉണ്ടാകുന്നുണ്ട്. ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്. ഐ.ഒ സി യുടെ ടാങ്കര്‍ ലോറിയാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തെ തുടര്‍ന്ന് കോഴിക്കോട്-തൃശൂര്‍ വാഹന ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. വാഹനങ്ങള്‍ ഇവിടെ നിന്നും മറ്റൊരു വഴിയിലൂടെയാണ് കടത്തി വിടുന്നത്.
ഫയര്‍ഫോഴ്സിന്റെ നേതൃത്വത്തില്‍ ചോര്‍ച്ച പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. ചോര്‍ച്ചയടക്കാന്‍ മണിക്കൂറുകള്‍ വേണ്ടിവരുമെന്നാണ് വിവരം. പ്രദേശത്തേക്കുള്ള വൈദ്യുതിബന്ധം വിച്ഛേദിച്ചു. പരിസരത്തുള്ള കുടുംബങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്കി.