ചെന്നൈ: ചെന്നൈ വിമാനത്താവളത്തില്‍ യാത്രക്കാരെ വിമാനത്തില്‍ നിന്ന് പുറത്തേക്ക് കൊണ്ടുപോവുകയായിരുന്ന ബസിന് തീപിടിച്ചു. ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ ബസാണ് അപകടത്തില്‍ പെട്ടത്. അമ്പതോളം യാത്രക്കാര്‍ അപകടസമയത്ത് ബസിനുള്ളില്‍ ഉണ്ടായിരുന്നുവെങ്കിലും ആര്‍ക്കും ആളപായമില്ല. ബസ് പൂര്‍ണമായും കത്തി നശിച്ചു.
വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. അറൈവല്‍ പോയിന്റിന് അരികില്‍ വച്ചായിരുന്നു തീപിടുത്തം. അപകട കാരണം വ്യക്തമല്ല. ഫയര്‍ ആന്‍ഡ് റസ്ക്യു ജീവനക്കാരുടെ നേതൃത്വത്തിലാണ് തീയണച്ചത്. സംഭവത്തില്‍ വിമാനത്താവള അധികൃതര്‍ അന്വേഷണം ആരംഭിച്ചു.