ബന്ദിപ്പോര: ജമ്മു കശ്മീരിലെ ബന്ദിപ്പോരയില്‍ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. സുംലാര് വനമേഖലയില്‍ ഉണ്ടായ ഏറ്റുമുട്ടലിലാണ് ഭീകരരെ വധിച്ചത്. കൊല്ലപ്പെട്ടവരെ തിരിച്ചറിഞ്ഞിട്ടില്ല. പ്രദേശത്ത് ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണ്.
വ്യാഴാഴ്ച ഉച്ചയ്ക്കു ശേഷമാണ് ഇവിടെ ഭീകരര്‍ക്കായുള്ള തിരച്ചില്‍ ആരംഭിക്കുന്നത്. ഭീകരര്‍ ഒളിച്ചിരിക്കുന്നെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ഏറ്റുമുട്ടലുണ്ടായത്. ഇന്നലെ രാത്രി ഒരു ഭീകരനെ സുരക്ഷ സേന വധിച്ചിരുന്നു. അല്‍പ്പസമയം മുന്‍പാണ് മറ്റ് രണ്ട് പേരെ വധിച്ചത്.