തൃശൂർ: സഭ പ്രതിക്കൂട്ടിലായ മുൻകാല സംഭവങ്ങൾ വച്ച് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റിൽ കൂടുതലൊന്നും പ്രതീക്ഷിക്കാനില്ലെന്ന് സിസ്റ്റർ ജെസ്മി . ഫ്രാങ്കോ മുളയ്ക്കലിനെ വിശുദ്ധനായി വരെ ഭാവിയിൽ പ്രഖ്യാപിച്ചേക്കാം.
കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാട് സഭ തുടരുന്നതിനാൽ സഭയിൽ പുഴുക്കുത്തുകൾ വർദ്ധിക്കുകയാണെന്നും അവർ പറഞ്ഞു. വോട്ട് ബാങ്ക് മാത്രമല്ല വൻ പണമൊഴുക്കുണ്ടായതിനെ തുടർന്നാണ് അറസ്റ്റ് വൈകിയതെന്നും സിസ്റ്റർ ജെസ്മി തൃശൂരിൽ പറഞ്ഞു.