കൊച്ചി ; കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ അറസ്റ്റിൽ. വിവരം ഔദ്യോഗികമായി പൊലീസ് സ്ഥിരീകരിച്ചു.
ഡയറക്ടർ ഓഫ് പ്രൊസിക്യൂഷന് ഇത് സംബന്ധിച്ച അറിയിപ്പ് പൊലീസ് കൈമാറി. ബിഷപ്പിന്റെ വൈദ്യപരിശോധനയ്ക്കായി വൈക്കം താലൂക്കാശുപത്രിയിൽ നിന്നുള്ള ഡോക്ടർമാരുടെ സംഘം ഹൈടെക്ക് സെല്ലിലേക്ക് ഉടൻ എത്തും.തുടർന്ന് ഫ്രാങ്കോയെ പാല മജിസ്റ്റ്രേട്ടിനു മുന്നിൽ ഹാജരാക്കും.
തൃപ്പുണ്ണിത്തുറയിലെ ഹൈടെക്ക് സെല്ലിലാണ് ബിഷപ്പ് ഇപ്പോൾ ഉള്ളത്.കോട്ടയം എസ്പി മറ്റ് പൊലീസ് ഉദ്യോഗസ്ഥരുമായി അൽപ്പം മുൻപ് സംസാരിച്ചിരുന്നു.റിമാന്റ് റിപ്പോർട്ട് തയ്യാറാക്കി മേൽത്തട്ടിലേക്ക് അയച്ചിരുന്നു.അതിന് ഇപ്പോഴാണ് അനുമതി ലഭിച്ചത്.
മുൻ കൂർ ജാമ്യാപേക്ഷ നൽകിയതിനാൽ ഇടക്കാല ജാമ്യം നൽകണമെന്ന നിലയിലാണ് ബിഷപ്പിന്റെ അഭിഭാഷകർ മജിസ്റ്റ്രേട്ടിനെ സമീപിക്കുക.
പീഡനം ബിഷപ്പ് നിരസിച്ചെങ്കിലും,മറ്റ് കന്യാസ്ത്രീകളുടെ മൊഴികൾ ബിഷപ്പിന് എതിരായിരുന്നു.