കൊച്ചി ; കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്ന് കോട്ടയം എസ് പി ഹരിശങ്കർ. ഫ്രാങ്കോയ്ക്കെതിരെ കൃത്യമായ തെളിവുകൾ ലഭിച്ചിട്ടുണ്ട്.ഉടൻ അറസ്റ്റ് രേഖപ്പെടുത്തും.
ഫ്രാങ്കോ കന്യാസ്ത്രീയെ പീഡിപ്പിച്ചതായി തെളിഞ്ഞിട്ടുണ്ട്.ഇതു സംബന്ധിച്ച് ബിഷപ്പ് പറഞ്ഞത് കളവുകളായിരുന്നുവെന്നും പൊലീസിന് വ്യക്തമായിട്ടുണ്ട്. അറസ്റ്റ് രേഖപ്പെടുത്തി കഴിഞ്ഞ് നാളെയാകും ഫ്രാങ്കോയെ മജിസ്ട്രേട്ടിനു മുന്നിൽ ഹാജരാക്കുക.