മുംബൈ : ഇന്ത്യൻ സൈന്യം കൊലപ്പെടുത്തിയ ഹിസ്ബുൾ മുജാഹിദ്ദീൻ കമാൻഡറായ ബുര്‍ഹന്‍ വാനിയുടെ സ്മരണയ്ക്കായി പോസ്റ്റൽ സ്റ്റാമ്പുകൾ ഇറക്കി പാകിസ്ഥാൻ. സ്വാതന്ത്രത്തിന്റെ പ്രതീകം എന്ന വിശേഷണത്തോട് കൂടിയാണ് ബുർഹാൻ വാനിയുടെ ചിത്രം പതിച്ച സ്റ്റാമ്പ് ഇറക്കിയിരിക്കുന്നത്.
20 പേരുടെ സ്മരണാര്‍ത്ഥമാണ് പോസ്റ്റല്‍ വകുപ്പ് സ്റ്റാമ്പ് ഇറക്കിയത്. ഇക്കൂട്ടത്തിലാണ് ബുര്‍ഹന്‍ വാനിയെ പ്രകീര്‍ത്തിക്കുന്ന സ്റ്റാമ്പുമുള്ളത്. ഇന്ത്യയ്ക്കെതിരെ കശ്മീരി ജനതയുടെ പിന്തുണ ആർജ്ജിക്കാനും,പോരാടാനും ആഹ്വാനം ചെയ്യാനാണ് സ്റ്റാമ്പുകൾ ഇറക്കിയതെന്ന് പാകിസ്ഥാൻ പോസ്റ്റൽ വകുപ്പ് അറിയിച്ചു.
രാസായുധ പ്രയോഗം, പെല്ലെറ്റ് ഗണ്ണുകളുടെ ഉപയോഗം, കൂട്ടക്കുരുതി തുടങ്ങി ചില പ്രത്യേക വിഷയങ്ങളുയര്ത്തിക്കാണിക്കുന്ന അടിക്കുറിപ്പുകളോടെയാണ് സ്റ്റാമ്പുകളിറക്കിയിരിക്കുന്നത്. 2016 ജൂലൈ 8 നാണ് ഇന്ത്യൻ സൈന്യം ബുർഹാൻ വാനിയെ കൊലപ്പെടുത്തിയത്.
കശ്മീരിൽ ബുർഹാൻ മുസാഫർ വാനിയെ വധിച്ചതിനെ തുടർന്നുണ്ടായ സംഘർഷത്തിൽ 11 പേർ കൊല്ലപ്പെട്ടിരുന്നു.ഗുൽഖാമിലെ ബി.ജെ.പി ഓഫീസ് അടിച്ചുതകർത്ത പ്രക്ഷോഭകാരികൾ ശ്രീനഗറിലെ സർക്കാർ ഓഫീസുകളും മൂന്ന് പോലീസ് സ്റ്റേഷനുകളും അഗ്നിക്കിരയാക്കിയിരുന്നു.