ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഇഎസ്ഐ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ പെണ്‍കുട്ടി പീഡനത്തിനിരയായ സംഭവത്തില്‍ ജീവനക്കാരന് അറസ്റ്റില്‍. രാധേ(40) എന്നയാളെയാണ് ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കുട്ടി ക്രൂര പീഡനത്തിന് ഇരയായത്. ആശുപത്രിയില്‍ നില്‍ക്കുകയായിരുന്ന കുട്ടിയെ ബലമായി പിടിച്ചു കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു. ഇയാള്‍ ആശുപത്രിയില്‍ കരാര്‍ ജോലി ചെയ്തിരുന്ന ആളാണെന്ന് ഡിസിപി രജ്നീഷ് ഗുപ്ത പറഞ്ഞു.