പെര്‍ത്ത്: പായ് വഞ്ചിയില്‍ ഗോള്‍ഡന്‍ ഗ്ലോബ് പ്രയാണത്തില്‍ പങ്കെടുക്കുന്ന മലയാളി നാവികന് അഭിലാഷ് ടോമിയെ അപകടത്തില്‍ പെട്ട് കാണാതായി. ദക്ഷിണാഫ്രിക്കയിലെ പെര്‍ത്തില്‍ നിന്നും 3000 കിലോമീറ്റര്‍ പടിഞ്ഞാറ് മാറിയാണ് അപകടമുണ്ടായത്. ഇദ്ദേഹത്തെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
പായ്ക്കപ്പലിന് തകരാറ് സംഭവിച്ചുവെന്നും തനിക്ക് സാരമായി പരിക്കേറ്റുവെന്നും അഭിലാഷ് സന്ദേശം അയച്ചിരുന്നു. പായ് വഞ്ചിയുടെ കഴ തകര്‍ന്നെന്നും മുതുകിന് പരിക്കേറ്റുവെന്നുമാണ് സന്ദേശത്തില്‍ പറയുന്നത്. ഇതിന് ശേഷം അഭിലാഷുമായി ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ല. ശക്തമായ തിരമാലയില്‍ പെട്ടാണ് അഭിലാഷിന്റെയും മറ്റ് രണ്ട് വിദേശ നാവികരുടേയും പായ് വഞ്ചി അപകടത്തില്‍ പെട്ടത്.