കൊച്ചി: ബിഷപ്പ് ഫാങ്കോ മുളക്കലിനെതിരെ നടപടിയെടുത്ത അന്വേഷണ സംഘത്തോട് കടപ്പാടുണ്ടെന്ന് സമരം ചെയ്ത കന്യാസ്ത്രീകള്‍. സമ്മര്‍ദ്ദങ്ങള്‍ അതിജീവിച്ചാണ് അന്വേഷണ സംഘം ദൗത്യം പൂര്‍ത്തിയാക്കിയതെന്ന് സിസ്റ്റര്‍ അനുപമ പറഞ്ഞു.
പരാതി കേള്‍ക്കാന്‍ സഭ തയാറായിരുന്നെങ്കില്‍ തെരുവിലിറങ്ങേണ്ടി വരില്ലായിരുന്നു. സഭ നേതൃത്വത്തിന്റെ ഭാഗത്ത് നിന്ന് എന്തു നടപടി ഉണ്ടായാലും നേരിടും. പീഡനമനുഭവിക്കുന്ന ഒരുപാട് കന്യാസ്ത്രീകളുണ്ട്. അവര്‍ക്ക് വേണ്ടിയാണ് തങ്ങളുടെ പോരാട്ടമെന്നും സിസ്റ്റര്‍ അനുപമ പറഞ്ഞു. സഭയുടേത് കുറ്റകരമായ മൗനമാണെന്ന് സിസ്റ്റര്‍ അനുപമ കഴിഞ്ഞ ദിവസവും ആരോപിച്ചിരുന്നു.
ബിഷപ്പിന്റെ അറസ്റ്റോടെ കൊച്ചിയില്‍ നടത്തി വന്നിരുന്ന നിരാഹാര സമരം അവസാനിപ്പിച്ചതായി സമരസമിതി അറിയിച്ചിരുന്നു.