ന്യൂഡല്‍ഹി: റാഫേല്‍ ഇടപാടില്‍ ഇന്ത്യന്‍ പങ്കാളിയെ തീരുമാനിക്കുന്നതില്‍ യാതൊരു ഇടപെടലും നടത്തിയിട്ടില്ലെന്ന് ഫ്രഞ്ച് ഗവണ്മെന്റ്. ഇന്ത്യന്‍ കമ്പനിയെ തിരഞ്ഞെടുക്കാന്‍ ഫ്രഞ്ച് കമ്പനികള്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യം ഉണ്ടായിരുന്നുവെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
ഇന്ത്യന്‍ ഗവണ്മെന്റ് ഡസ്സോള്‍ട്ട് ഏവിയേഷനൊപ്പം അനില്‍ അംബാനിയുടെ റിലയന്‍സിനേയും പങ്കാളിയായി നിര്‍ദേശിച്ചുവെന്നായിരുന്നു മുന്‍ ഫ്രഞ്ച് പ്രസിഡന്റിന്റെ വാദം.
എന്നാല്‍ ഈ വാദത്തെ പൂര്‍ണമായും തള്ളിക്കൊണ്ടുള്ളതാണ് ഫ്രഞ്ച് ഗവണ്മെന്റ് നടത്തിയ പ്രസ്താവന. യുദ്ധ വിമാനങ്ങളുടെ ഗുണമേന്മ ഉറപ്പു വരുത്തുന്നതിലും അതിന്റെ വിതരണത്തിലും മാത്രമാണ് തങ്ങള്‍ക്ക് ഉത്തരവാദിത്തം ഉണ്ടായിരുന്നതെന്നും പ്രസ്താവനയില്‍ പറയുന്നു.