കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ പാല മജിസ്ട്രേറ്റ് കോടതിയില്‍ എത്തിച്ചു. ബിഷപ്പിനെ മൂന്ന് ദിവസം കസ്റ്റഡിയില്‍ വിടണമെന്ന് പൊലീസ് ആവശ്യപ്പെടും. കസ്റ്റഡി അപേക്ഷയെ എതിര്‍ത്ത് ബിഷപ്പ് കോടതിയില്‍ ജാമ്യാപേക്ഷ നല്കി. രക്തസാമ്പിളും ഉമിനീരും പൊലീസ് ബലമായി ശേഖരിച്ചുവെന്ന് അപേക്ഷയില്‍ പറയുന്നു. കസ്റ്റഡി അനുവദിക്കരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത് പൊലീസ് ക്ലബിലേക്ക് മാറ്റിയ ഫ്രാങ്കോ മുളയ്ക്കലിനെ അല്‍പ്പസമയം മുന്‍പാണ് പാലായിലെ കോടതിയില്‍ കൊണ്ടുവന്നത്. മെഡിക്കല്‍ കോളേജില്‍ നടത്തിയ പരിശോധനകള്‍ക്ക് ശേഷം ആരോഗ്യനിലയില്‍ കാര്യമായ പ്രശ്നങ്ങളില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയതോടെയാണ് പൊലീസ് തുടര്‍നടപടികളിലേക്ക് കടന്നത്.
ഇന്നലെ രാത്രിയാണ് നെഞ്ചുവേദന അനുഭവപ്പെട്ട ഫ്രാങ്കോയെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് വിദഗ്ധ പരിശോധനകള്‍ക്ക് ശേഷമാണ് ഡിസ്ചാര്‍ജ് ചെയ്യാന്‍ തീരുമാനിച്ചത്.