കൊച്ചി: ജലന്ധര്‍ മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് കൊച്ചിയില്‍ കന്യാസ്ത്രീകള്‍ നടത്തിവന്ന സമരം അവസാനിപ്പിച്ചു. ഹൈക്കോടതി ജംഗ്ഷനിലെ സമരപ്പന്തലില്‍ സമരം അവസാനിച്ചതായി സേവ് സിസ്റ്റേഴ്സ് ആക്ഷന്‍ കൗണ്‍സില്‍ പ്രഖ്യാപിച്ചു. ബിഷപ്പിന്റെ അറസ്റ്റോടെ കഴിഞ്ഞ 14 ദിവസമായി തുടര്‍ന്ന് വന്നിരുന്ന നിരാഹാര സമരം ഇന്നലെ രാത്രി അവസാനിപ്പിച്ചിരുന്നു.
കന്യാസ്ത്രീയുടെ കുടുംബാംഗങ്ങളും സമരപന്തലില്‍ എത്തിയിരുന്നു. അറസ്റ്റ് സന്തോഷം ഉണ്ടാക്കുന്നതാണെന്ന് കുടുംബാംഗങ്ങള്‍ പ്രതികരിച്ചു. അതേസമയം, തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ നാളെ സമരസമിതി കൊച്ചിയില്‍ യോഗം ചേരും. കേസ് അട്ടിമറിക്കാന്‍ ശ്രമം ഉണ്ടായാല്‍ അടുത്തഘട്ട സമരത്തിലേക്ക് നീങ്ങും എന്നാണ് സേവ് സിസ്റ്റേഴ്സ് ആക്ഷന്‍ കൗണ്‍സിലിന്റെ മുന്നറിയിപ്പ്. സമരത്തിന് സമൂഹത്തില്‍ നിന്നും വലിയ പിന്തുണയാണ് ലഭിച്ചത്.