ഒഡീഷ ; അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിലും ബിജെപി വൻ ഭൂരിപക്ഷം നേടി അധികാരത്തിലേറുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.
ഒഡീഷയിലെ താല്‍ച്ചര്‍ ഫെര്‍ടിലൈസര്‍ പ്ലാന്റിന് തറക്കല്ലിട്ട ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.പദ്ധതിയ്ക്ക് തുടക്കമിട്ട താൻ തന്നെ അതിന്റെ ഉദ്ഘാടനവും നിർവ്വഹിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
തറക്കല്ലിടലിന് ശേഷം ഉത്പാദനം എപ്പോള്‍ തുടങ്ങുമെന്ന പ്രധാനമന്ത്രിയുടെ ചോദ്യത്തിന് മൂന്ന് കൊല്ലങ്ങള്‍ക്ക് ശേഷം എന്നായിരുന്നു അധികൃതരില്‍ നിന്നും ലഭിച്ച മറുപടി. ‘തല്ച്ചറിലേയും ഒഡീഷയിലേയും ജനങ്ങള്‍ക്ക് ഞാന്‍ ഉറപ്പ് നല്‍കുകയാണ്. 36 മാസത്തിന് ശേഷം ഞാന്‍ തന്നെ വന്ന് ഇത് നിങ്ങള്‍ക്കായി സമര്‍പ്പിക്കും,’ മോദി പറഞ്ഞു.
ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായികും മറ്റ് കേന്ദ്രമന്ത്രിമാരും പദ്ധതിയിൽ പങ്കെടുത്തു.