ന്യൂഡൽഹി ; പാകിസ്ഥാന് കനത്ത തിരിച്ചടി നൽകണമെന്നും,ഇതാണ് പറ്റിയ സമയമെന്നും കരസേനാ മേധാവി ബിപിൻ റാവത്ത്.
‘ഭീകരരും,പാക് സൈന്യവും ചെയ്യുന്ന ക്രൂര പ്രവർത്തികൾക്ക് അതേ നാണയത്തിൽ തിരിച്ചടി നൽകണം.ശക്തമായ നടപടികൾ സ്വീകരിക്കാൻ ഇതാണ് പറ്റിയ സമയം.അവർ ചെയ്യുന്നതുപോലെ പ്രാകൃതവും,ക്രൂരവുമായ രീതിയിൽ മറുപടി നൽകാനല്ല ഞാൻ പറയുന്നത്,പക്ഷെ പാകിസ്ഥാനും അറിയണം ഇന്ത്യ അനുഭവിച്ച വേദന ‘ അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
ഭീകരവാദവും,സമാധാന ചർച്ചകളും ഒരിക്കലും ഒരുമിച്ച് മുന്നോട്ട് പോകില്ല.അതുകൊണ്ടു തന്നെ ചർച്ചയിൽ നിന്ന് പിന്മാറിയ കേന്ദ്രസർക്കാരിന്റെ നിലപാട് ശരിയാണ്.ഇന്ത്യയുടെ മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെയും,ഒരു ബിഎസ്എഫ് ജവാനെയും കൊലപ്പെടുത്തിയ പാകിസ്ഥാനുമായി സമാധാന ചർച്ചകൾ നടത്താനില്ലെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.