കാബൂള്‍: അഫ്ഗാനിസ്ഥാനിലെ ഫര്യാബ് പ്രവിശ്യയിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ എട്ട് കുട്ടികള്‍ കൊല്ലപ്പെട്ടു. ആറ് കുട്ടികള്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. അഞ്ചിനും പന്ത്രണ്ടിനും ഇടയില്‍ പ്രായമുള്ളവരാണ് എല്ലാവരും. തഗാബ് ജില്ലയിലെ ഒരു പൊലീസ് സ്റ്റേഷന് സമീപമാണ് സ്ഫോടനമുണ്ടായത്. ഇവിടെ കളിക്കുകയായിരുന്ന കുട്ടികളാണ് അപകടത്തില്‍ പെട്ടത്. ആക്രമണത്തിന് പിന്നില്‍ താലിബാനാണെന്നാണ് സൂചന.