തിരുവനന്തപുരം: അമേരിക്കയിലെ ചികിത്സയ്ക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയന് തിരിച്ചെത്തി. പുലര്‍ച്ചെ 3.30ന് ആണ് മുഖ്യമന്ത്രി തിരുവനന്തപുരത്തെത്തിയത്. അമേരിക്കയിലെ മയോ ക്ലിനിക്കിലേക്ക് ഈ മാസം രണ്ടാം തിയതിയാണ് ചികിത്സയുടെ ഭാഗമായി മുഖ്യമന്ത്രി പോയത്. ഇരുപത്തിയൊന്ന് ദിവസത്തെ ഇടവേളക്ക് ശേഷമാണ് തിരിച്ചെത്തിയത്. നേരത്തെ ആഗസ്ത് 19ന് പോകാനായിരുന്നു തീരുമാനിച്ചതെങ്കിലും കേരളത്തിലെ പ്രളയം കാരണം യാത്ര നീട്ടി വക്കുകയായിരുന്നു.
ഇതിനിടെ അമേരിക്കന്‍ മലയാളി സമൂഹത്തെ അഭിസംബോധന ചെയ്ത മുഖ്യമന്ത്രി, പ്രളയക്കെടുതിയില്‍ പെട്ടവരെ സഹായിക്കാന്‍ ഗ്ലോബല്‍ സാലറി ചലഞ്ചില്‍ പങ്കെടുക്കണമെന്നും അഭ്യര്‍ഥിച്ചിരുന്നു.