മുംബൈ: ജെറ്റ് എയര്‍വെയ്സ് വിമാനത്തിനെതിരെ വീണ്ടും പരാതി. മുംബൈയില്‍ നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ട ജെറ്റ് എയര്‍വെയ്സിന്റെ എസി പ്രവര്ത്തില്ലെന്നായിരുന്നു പരാതി. ശനിയാഴ്ചയായിരുന്നു സംഭവം. 9ഡബ്ല്യു-485 വിമാനത്തിലെ യാത്രക്കാരാണ് പരാതി നല്‍കിയത്. എസി പ്രവര്‍ത്തിക്കാത്തത് സാങ്കേതിക തകരാറാണെന്നായിരുന്നു ജീവനക്കാരുടെ വിശദീകരണം. എന്നാല്‍ വെള്ളിയാഴ്ചയും സമാന സംഭവം ഉണ്ടായതായി യാത്രക്കാര്‍ പരാതി നല്‍കിയിരുന്നു.
കഴിഞ്ഞ ദിവസം ജെറ്റ് എയര്‍വെയ്സ് വിമാനത്തിനുള്ളില്‍ മര്‍ദം നിയന്ത്രിക്കുന്ന സംവിധാനം പ്രവര്‍ത്തിപ്പിക്കാന്‍ ക്യാബിന് ക്രു മറന്നതിനെ തുടര്‍ന്ന് യാത്രക്കാരുടെ മൂക്കില്‍ നിന്നും ചെവിയില്‍ നിന്നും രക്തം വന്നിരുന്നു. 166 യാത്രക്കാരായിരുന്നു ഈ സമയം വിമാനത്തിലുണ്ടായിരുന്നത്. ഈ സംഭവത്തില്‍ അലംഭാവം കാണിച്ച ജീവനക്കാരെ അധികൃതര്‍ സസ്പെന്‍ഡ് ചെയ്തിരുന്നു.