ഇസ്ലാമാബാദ്: പാകിസ്ഥാനിലെ വടക്കന്‍ വസിറിസ്ഥാനില്‍ ഭീകരരും സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 16 പേര് കൊല്ലപ്പെട്ടു. ഒന്‍പത് ഭീകരരും ഏഴ് സൈനികരുമാണ് കൊല്ലപ്പെട്ടത്. അഫ്ഗാനിസ്ഥാന്റെ അതിര്‍ത്തിയിലൂടെ പാകിസ്ഥാനിലേക്ക് നുഴഞ്ഞ് കയറാന്‍ ശ്രമിച്ച ഭീകരരുമായി ശനിയാഴ്ചയാണ് ഏറ്റുമുട്ടലുണ്ടായത്. ഭീകരരെ പൂര്‍ണമായും കീഴ്പ്പെടുത്തിയതായി സൈന്യം അറിയിച്ചു.