കോട്ടയം ; കന്യാസ്ത്രീകളുടെ സമരത്തെ പിന്തുണച്ച യാക്കോബായ സഭയിലെ റമ്പാന് താക്കീത്. കത്തോലിക്കാ സഭയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് സഭാ അദ്ധ്യക്ഷന്‍ മാര്‍ ഇഗ്നേഷ്യസ് അഫ്രേം രണ്ടാമനാണ് മൂവാറ്റുപുഴ പിറമാടം ദയറയിലെ യൂഹാനോന്‍ റമ്പാനെ താക്കീത് ചെയ്തത്.
അതേസമയം, ധാര്‍മ്മികമായി താന്‍ ചെയ്തത് തെറ്റാണെന്ന് തോന്നിയിട്ടില്ലെന്നും ചില പരാതികളുടെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ താക്കീതെന്നും യൂഹാനോന്‍ റമ്പാന് പറഞ്ഞു.
റമ്പാനെ പൊതുപരിപാടികളിൽ പങ്കെടുക്കുന്നതിൽ നിന്നും സഭ വിലക്കി. വിലക്ക് ലംഘിച്ചാൽ അച്ചടക്ക നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പ് നൽകി. റമ്പാൻമാർ ദയറകളിൽ പ്രാർത്ഥിച്ച് കഴിയേണ്ടവരാണെന്നും സഭ വിശദീകരിച്ചു.
സഭാധ്യക്ഷ്യന്‍ ഇതു സംബന്ധിച്ച് ഒരു കത്തയക്കുമെന്നും അദ്ദേഹം തനിക്ക് നീതി നൽകുമെന്നും യൂഹാനോന്‍ റമ്പാൻ കൂട്ടിച്ചേർത്തു.