ശ്രീനഗർ ; അതിർത്തിയ്ക്ക് സമീപം നുഴഞ്ഞുകയറാൻ ശ്രമിച്ച മൂന്ന് ഭീകരരെ ഇന്ത്യൻ സൈന്യം വധിച്ചു.ഏറ്റുമുട്ടലിൽ ഒരു സൈനികന് വീരമൃത്യൂ.
കശ്മീരിലെ കുപ് വാര ജില്ലയിലാണ് ഏറ്റുമുട്ടൽ നടന്നത്.നുഴഞ്ഞുകയറാൻ ശ്രമിച്ച രണ്ടു ഭീകരരെ സൈന്യം കഴിഞ്ഞ ദിവസം വധിച്ചിരുന്നു.ഇതോടെ രണ്ടു ദിവസത്തിനുള്ളിൽ സൈന്യം കൊലപ്പെടുത്തിയ ഭീകരരുടെ എണ്ണം അഞ്ചായി.
ഞായറാഴ്ചയാണ് നിയന്ത്രണരേഖയ്ക്ക് സമീപം സംശയകരമായ സാഹചര്യത്തില്‍ ചിലരെ ശ്രദ്ധയില്‍പെട്ടത്. തുടര്‍ന്ന് സൈന്യം സ്ഥലത്തേക്കെത്തുകയും ഏറ്റുമുട്ടലുണ്ടാവുകയുമായിരുന്നു.
നുഴഞ്ഞുകയറ്റം തടയാനുള്ള സൈനിക നടപടികൾ തുടരുകയാണ്.