കൊച്ചി: മൂവാറ്റുപുഴ മാറാടിയില്‍ കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ചു. ബസിന് തീപിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികന് മരിച്ചു. നിയന്ത്രണം വിട്ട ബൈക്ക് ബസിനടിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബസിന്റെ ഡീസല്‍ ടാങ്ക് ചോര്‍ന്നതാണ് ബസിന് തീപിടിക്കാന്‍ കാരണം.
അപകടം ഉണ്ടായ ഉടന്‍ ബസിനുള്ളിലെ യാത്രക്കാരെ പുറത്തിറക്കാന്‍ സാധിച്ചത് വന്‍ ദുരന്തം ഒഴിവാക്കി. യാത്രക്കാര്‍ പുറത്തിറങ്ങി നിമിഷങ്ങള്‍ക്കകം ബസ് പൂര്‍ണ്ണമായം കത്തി നശിച്ചു. അഗ്നിശമനസേന എത്തി തീ പൂര്‍ണ്ണമായും അണച്ചശേഷമാണ് ബൈക്കിനടിയില്‍ കുടുങ്ങിയ ബൈക്ക് യാത്രക്കാരനെ പുറത്തെടുക്കാന്‍ കഴിഞ്ഞത്.
മൂവാറ്റുപുഴയില്‍ നിന്ന് കോട്ടയത്തേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍പെട്ടത്. അപകടത്തില്‍ മരിച്ച ബൈക്ക് യാത്രക്കാരന്റെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.