വയനാട് ; ബിഷപ്പിനെതിരായി സമരം ചെയ്ത കന്യാസ്ത്രീകളെ പിന്തുണച്ച സിസ്റ്റർ ലൂസി കളപ്പുരയ്ക്കലിനെതിരായ നടപടികൾ പിൻ വലിച്ചു.കാരയ്ക്കാമല ഇടവക വിശ്വാസികളുടെ പ്രതിഷേധത്തെ തുടർന്നാണ് സിസ്റ്റർക്കെതിരെയുള്ള നടപടികൾ പിൻവലിച്ചത്.പാരിഷ് കൗൺസിൽ നടക്കുന്ന സ്ഥലത്തേയ്ക്കെത്തിയ ഒരു സംഘം വിശ്വാസികൾ തള്ളിക്കയറി പ്രതിഷേധിക്കുകയായിരുന്നു.
ഇടവകയിലെ വിശ്വാസികളുടെ പേര് പറഞ്ഞാണ് സിസ്റ്റർ ലൂസിയ്ക്കെതിരെ നടപടികൾ സ്വീകരിച്ചത്.എന്നാൽ വിശ്വാസ സമൂഹം ഈ നടപടിയ്ക്ക് എതിരാവുകയായിരുന്നു.എന്തു കാരണത്താലാണു നടപടിയെടുത്തതെന്ന് അറിയില്ലെന്നു സിസ്റ്റര്‍ ലൂസി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മദര്‍ സൂപ്പീരിയറാണ് ഇടവക പ്രവര്‍ത്തനങ്ങളില്‍നിന്നു മാറിനില്‍ക്കണമെന്ന് അറിയിച്ചതെന്നും അവർ പറഞ്ഞു.
പ്രാർഥന, ആരാധന, കുർബാന എന്നീ ചുമതലകളിൽനിന്നാണ് സിസ്റ്റർ ലൂസിക്ക് വിലക്കേർപ്പെടുത്തിയത്.