മണാലി: കനത്ത മഴയിൽ ഹിമാചൽ പ്രദേശിലെ മണാലിയിൽ മലയാളികളടക്കം നിരവധിപേർ കുടുങ്ങി. പാലക്കാട് നിന്നുള്ള 30 പേരും തിരുവനന്തപുരത്ത് നിന്നുള്ള 13 പേരും കുടുങ്ങിയവരിൽ ഉണ്ടെന്നാണ് വിവരം.
കനത്ത മഴയും മഞ്ഞുവീഴ്ചയും തുടരുകയാണ്. കനത്ത മഴയെ തുടർന്ന് മണാലി-ലേഹ് ദേശീയ പാത അടച്ചട്ടിരിക്കുകയാണ്. പ്രതികൂല കാലാവസ്ഥയും റോഡുകൾ തകർന്നതുമാണ് കുടുങ്ങിയവരെ രക്ഷപ്പെടുത്തുന്നതിന് തടസം സൃഷ്ടിക്കുന്നത്. മണ്ണിടിച്ചിലിനെ തുടർന്ന് വിവിധ ജില്ലകളിൽ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്.
അതേസമയം മലയാളികൾ സുരക്ഷിതരാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.