ഷിംല: ഹിമാചലിലും പഞ്ചാബിലും കശ്മീരിലും കനത്ത മഴയും പ്രളയക്കെടുതിയും തുടരുന്നു. ഇവിടങ്ങളില്‍ കഴിഞ്ഞ രണ്ട് ദിവസം മാത്രം 13 മരണമുണ്ടായതായാണ് കണക്കുകള്‍. അതേസമയം മണാലിയിലുണ്ടായ മണ്ണിടിച്ചിലില്‍ മലയാളികള്‍ ഉള്‍പ്പെടെ നിരവധി വിനോദ സഞ്ചാരികള്‍ കുടുങ്ങി. 43 മലയാളികള്‍ ഇവിടെ ഉണ്ടെന്നാണ് വിവരം. 30 പേര് പാലക്കാട് നിന്നും 13 പേര് തിരുവനന്തപുരത്ത് നിന്നും ഉള്ളവരാണ്. റോഡുകളും പാലങ്ങളും ഉയര്‍ന്നതോടെയാണ് മണാലി ഒറ്റപ്പെട്ടത്. കുളുവിലും മണാലിയിലും മാത്രം മൂന്ന് പ്രധാന പാലങ്ങള്‍ ഒലിച്ചു പോയി.
ഹിമാചലില്‍ നിരവധി പേര് വെള്ളം ഉയര്‍ന്നതിനെ തുടര്‍ന്ന് വീടുകളില്‍ കുടുങ്ങിക്കിടക്കുകയാണ്. ഇവരെ രക്ഷപെടുത്താനുള്ള ശ്രമങ്ങള്‍ തുടരുന്നുണ്ട്. സംസ്ഥാനത്തെ പ്രധാന നദികളും തോടുകളും കൈവഴികളുമെല്ലാം നിറഞ്ഞൊഴുകുകയാണ്. ഷിംല, കാന്‍ഗ്ര, കുളു, സിന്‍മൗര്‍,കിന്നോര്‍, സൊലാന്‍, ഹാമിര്‍പൂര്‍, ചമ്പ, മാണ്ഡി, തുടങ്ങി 12 ജില്ലകളിലെ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. കുളുവില്‍ 121 മില്ലിമീറ്ററും കാന്‍ഗ്രയില്‍ 120 മില്ലിമീറ്ററും മഴ പെയ്തതായാണ് കണക്കുകള്‍. ചൊവ്വാഴ്ച വരെ സംസ്ഥാനത്ത് കനത്ത മഴ ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്.
Following heavy rains, river #Beas and Phojal Nalla in spate. Phojal Nalla is flowing in its old path again after decades. Details are awaited. (ANI)#HimachalPradesh #Kullu #Manali #Flood #Rains pic.twitter.com/MRSdPRq4Ys
— Himachal Watcher (@HimachalW) September 23, 2018
ബിയാസ് നദി കരകവിഞ്ഞൊഴുകുകയാണ്. ദേശീയ പാത മൂന്നിലെ ഗതാഗതം തടസപ്പെട്ടു. പലയിടങ്ങളിലും മഞ്ഞുവീഴ്ചയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ചമേര അണക്കെട്ടില്‍ ജലനിരപ്പുയരുന്ന സാഹചര്യത്തില്‍ രാവി നദിക്കരയിലേക്കും സമീപപ്രദേശങ്ങളിലേക്കും പോകരുതെന്ന് ചമ്പ സബ്ഡിവിഷണല്‍ മജിസ്ട്രേറ്റ് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്കി.
ഹിമാചലിലെ പ്രധാന നദികളെല്ലാം കരകവിഞ്ഞൊഴുകുന്നത് പഞ്ചാബിനേയും കാര്യമായി ബാധിച്ചിട്ടുണ്ട്. പഞ്ചാബിലും ചൊവ്വാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഉത്തരാഖണ്ഡില്‍ ഹരിദ്വാര്‍, ഡെറാഡൂണ്‍, നൈനിറ്റാള്‍, പൗരി എന്നിവിടങ്ങളില്‍ വരും ദിവസങ്ങളില്‍ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
#WATCH Indian Air Force rescues two people who were stranded near NHPC Colony, Nagwain in Kullu district, following heavy rainfall. #HimachalPradesh pic.twitter.com/cPykTo1gEq
— ANI (@ANI) September 24, 2018