കണ്ണൂർ ; കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മദ്യവും,ഇറച്ചിയും എറിഞ്ഞു കൊടുക്കുന്ന സംഘം സജീവമാകുന്നു.ഞായറാഴ്ച്ച പകലാണ് ജയിലിലേക്ക് മദ്യവും,ഇറച്ചി എന്നിവ എറിഞ്ഞു നൽകുന്നത് പുറത്തു നിന്ന് വരികയായിരുന്ന ജീവനക്കാരന്റെ ശ്രദ്ധയില്‍പെട്ടത്.
ജീവനക്കാരൻ ബൈക്കിന്റെ ഹോൺ തുടർച്ചയായി മുഴക്കിയതോടെ കൂടുതൽ ജീവനക്കാർ പുറത്തെത്തി.അതോടെ സംഘം ഓടി രക്ഷപ്പെട്ടു.മൂന്ന് കെട്ട് ഇറച്ചി,ബേക്കറി സാധനങ്ങൾ എന്നിവ ഉപേക്ഷിച്ചാണ് സംഘം രക്ഷപെട്ടത്.
മദ്യത്തിനൊപ്പം മൊബൈൽ ഫോണും എറിഞ്ഞു കൊടുത്തതായി സംശയിക്കുന്നുണ്ട്.ജയിൽ ആശുപത്രിക്കടുത്ത് വീഴത്തക്കവിധമാണ് സാധനങ്ങൾ എറിഞ്ഞുകൊടുത്തത്. വിവരങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടും പൊലീസിൽ അറിയിക്കാനോ,നടപടിയെടുന്നാനോ ജയിൽ ഉദ്യോഗസ്ഥർ തയ്യാറായിട്ടില്ല.മുൻപ് ടിപി കേസിലെ പ്രതികൾക്ക് ഇത്തരത്തിൽ ഒട്ടേറെ സൗജന്യങ്ങൾ ജയിലിൽ ലഭിച്ചിരുന്നു. ഇത് വാർത്തയായതിനെ തുടർന്ന് ജയിലിൽ പരിശോധനകളും നടന്നിരുന്നു.