ന്യൂയോർക്ക്: ഇന്ത്യയോടുള്ള തന്റെ സ്നേഹത്തിന്റെ ആഴം വെളിപ്പെടുത്തി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വിദേശകാര്യമന്ത്രി സുഷമാ സ്വരാജുമായുള്ള കൂടിക്കാഴ്ച്ചയിലാണ് ഇന്ത്യയോടുള്ള സ്നേഹവും, മോദിയോടുള്ള സൗഹൃദവും ട്രംപ് തുറന്നു പറഞ്ഞത്.
ചർച്ചക്കിടയിൽ പ്രധാനമന്ത്രി മോദി പ്രസിഡന്റിന് ആശംസകൾ അറിയിച്ചതായി സുഷമാ സ്വരാജ് ട്രംപിനെ അറിയിക്കുകയായിരുന്നു. തുടർന്ന് താൻ ഇന്ത്യയെ സ്നേഹിക്കുന്നുവെന്നും, തന്റെ സുഹൃത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് തന്റെ സ്നേഹാദരങ്ങള്‍ അറിയിക്കണമെന്നും സുഷമാ സ്വരാജിനോട് ആവശ്യപ്പെട്ടു.
പരിപാടിയുടെ സമാപന വേളയിൽ ട്രംപ് വേദി വിട്ടിറങ്ങിയതിന് പിന്നാലെ ഐക്യരാഷ്ട്രസഭയിലെ യുഎസ് അംബാസിഡർ നിക്കി ഹെയ്ലി സുഷമയെ ആലിംഗനം ചെയ്തു.
ഐക്യരാഷ്ട്രസഭയുടെ സമ്മേളനത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കാനായാണ് സുഷമാസ്വരാജ് ന്യൂയോർക്കിലെത്തിയത്. ട്രംപിന്റെ അധ്യക്ഷതയിൽ നടന്ന ലോക മരുന്ന് പ്രശ്നം പരിഹരിക്കുന്നതിന്റെ മാർഗങ്ങളെക്കുറിച്ചുള്ള ചർച്ചയിൽ പങ്കെടുക്കുകയായിരുന്നു സുഷമാസ്വരാജ്.