തിരുവനന്തപുരം ; സംഗീത സംവിധായകനും ഗാന രചയിതാവുമായ ബാലഭാസ്ക്കറിന്റെ മകൾ വാഹനാപകടത്തിൽ മരിച്ചു. രണ്ടുവയസ്സുകാരി തേജസ്വിനി ബാല ആണ് മരിച്ചത്.
ബാലഭാസ്കര്‍, ഭാര്യ, മകള്‍, ഡ്രൈവര്‍ എന്നിവർ ആശുപത്രിയിൽ ചികിത്സയിലാണ്.
ഭാര്യ ലക്ഷ്മി,ഡ്രൈവർ അർജ്ജുൻ എന്നിവരുടെ പരിക്കുകൾ ഗുരുതരമാണ്.തിരുവനന്തപുരം പള്ളിപ്പുറത്തിനു സമീപമാണ് അപകടം നടന്നത്.നിയന്ത്രണം വിട്ട കാർ മരത്തിലിടിക്കുകയായിരുന്നു.ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് നിഗമനം.
ഹൈവേ പൊലീസെത്തി ഇവരെ ആദ്യം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും എത്തിക്കുകയായിരുന്നു. ബാലഭാസ്ക്കറും ഭാര്യയും അതീവ തീവ്ര പരിചണ വിഭാഗത്തിലാണ്. ഇവരുടെ പരിക്കുകള്‍ ഗുരുതരമാണെന്ന് ഡോക്ടർ പറഞ്ഞു