അമേരിക്കയില്‍ വിര്‍ജീനിയയിലെ വുഡ്ബ്രിഡ്ജില്‍ നിന്നും രണ്ട് തലയുള്ള പാമ്പിനെ കണ്ടെത്തി. ഒരാഴ്ച മുന്‍പാണ് രണ്ട് തലയുള്ള പാമ്പിനെ കണ്ടെത്തിയത്. പ്രദേശത്തെ ഒരു യുവതിയുടെ വീട്ടിലെ തോട്ടത്തില്‍ നിന്നാണ് ഇതിനെ കണ്ടെത്തിയത്. കോപ്പര്‍ഹെഡ്സ് ഇനത്തില്‍ പെട്ട ഈ പാമ്പിന് കടുത്ത വിഷമുണ്ട്.
പാമ്പിന്റെ രണ്ട് തലകള്‍ക്കും പ്രത്യേകതകളുമുണ്ട്. ഇടത്തേ തലയാണ് വലത്തേ തലയെക്കാളും എല്ലാ കാര്യങ്ങളിലും ആധിപത്യം കാണിക്കുന്നത്. മാത്രമല്ല എല്ലാ കാര്യങ്ങളോടും പെട്ടന്ന് പ്രതികരിക്കുന്നതും കൂടുതല്‍ ഉന്മേഷത്തോടെ ഇരിക്കുന്നതും ഇടത്തേ തലയാണ്. അതേസമയം വലത്തേ തലക്കാണ് കൂടുതല്‍ ഭക്ഷണം കഴിക്കാന്‍ സാധിക്കുന്നത്. ഇടത്തേ തലയില്‍ ഭക്ഷണം കടന്നു പോകുന്ന നാളി വികസിക്കാത്തതാണ് കാരണം. തല രണ്ടുണ്ടെങ്കിലും ഹൃദയവും ഒരു സെറ്റ് ശ്വാസകോശവും മാത്രമേ ഇതിനുള്ളു.
അധികം നാള് ജീവിക്കില്ല എന്നതു കൊണ്ട് തന്നെ ഇത്തരത്തില്‍ രണ്ട് തലയുള്ള പാമ്പുകള്‍ അത്യപൂര്‍വമാണെന്ന് ജീവശാസ്ത്രജ്ഞനായ ജെ.ഡി.ക്ലിയോപ്ഫര് പറഞ്ഞു. പാമ്പിനെ കുറിച്ചുള്ള വിശദമായ പഠനത്തിന് ശേഷം ഇതിനെ മൃഗശാലക്ക് കൈമാറുമെന്നും അതിന് ശേഷം പൊതുജനങ്ങളെ കാണിക്കാന്‍ സാധിക്കുമെന്നും ക്ലിയോപ്ഫര് പറഞ്ഞു.