ന്യൂഡല്‍ഹി: ഹിമാചല്‍ പ്രദേശില്‍ ട്രക്കിംഗിന് പോയ 45 പേരെ കാണാതായി. ഇവരില്‍ 35 പേര് റൂര്‍ക്കി ഐഐടിയിലെ വിദ്യാര്‍ത്ഥികളാണ്. ഹിമാചലിലെ ലാഹൗള്‍-സ്പിതി മേഖലയില്‍ ട്രക്കിംഗിന് പോയതായിരുന്നു സംഘം. കുളുവിലെ ഹമാത്ത ട്രക്കിംഗ് മേഖലയില്‍ നിന്ന് മണാലിയിലേക്ക് തിരിക്കുകയാണെന്ന് സംഘം അറിയിച്ചിരുന്നു. ഇതിന് ശേഷം ഇവരുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു.
ഹിമാചലില്‍ പല പ്രദേശങ്ങളിലും ഇപ്പോഴും കനത്ത മഴയും മഞ്ഞു വീഴ്ചയും തുടരുകയാണ്. കുളു, കാങ്ഗ്ര, ചമ്പ ജില്ലകളില്‍ മഴയെ തുടര്‍ന്ന് അഞ്ച് മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ചണ്ഡീഗഡ്-മണാലി ദേശീയപാതയില്‍ പലയിടത്തും ഗതാഗതം സ്തംഭിച്ച നിലയിലാണ്. പല സ്ഥലങ്ങളും ഒറ്റപ്പെട്ട് കിടക്കുകയാണ്.