ന്യൂഡൽഹി ; ക്രിമിനൽ കേസിൽ പ്രതി ചേർക്കപ്പെട്ടവരെ തെരഞ്ഞെടുപ്പ് മത്സരങ്ങളിൽ നിന്ന് വിലക്കാനോ,അയോഗ്യരാക്കാനോ കഴിയില്ലെന്ന് സുപ്രീംകോടതി.ഇക്കാര്യത്തിൽ കോടതിയ്ക്ക് ഇടപെടാനാകില്ല.തെരഞ്ഞെടുപ്പ് കമ്മീഷനും,സർക്കാരും ചേർന്ന് ക്രിമിനലുകളെ മത്സരത്തിൽ നിന്നും നിയന്ത്രിക്കാൻ സംവിധാനം കൊണ്ടുവരണം.
ക്രിമിനൽ കേസിൽ പ്രതിയായിട്ടുള്ളവർ മത്സരങ്ങളിൽ പങ്കെടുക്കുന്നത് വിലക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയാണ് കോടതി പരിഗണിച്ചത്. രാഷ്ട്രീയത്തില്‍ ക്രിമിനലുകള്‍ എത്താതിരിക്കാന്‍ കേന്ദ്രസര്‍ക്കാരിനു നിയമം കൊണ്ടു വരാമെന്നും കോടതി പറഞ്ഞു.
തെരഞ്ഞെടുപ്പ് പത്രിക സമർപ്പിക്കുമ്പോൾ തന്നെ സ്ഥാനാർത്ഥി തന്റെ പശ്ചാത്തലം വ്യക്തമാക്കണം.പാർട്ടികൾ സ്ഥാനാർത്ഥികളെ കുറിച്ചുള്ള വിവരങ്ങൾ പരസ്യപ്പെടുത്തണമെന്നും കോടതി പറഞ്ഞു.