കണ്ണൂര്‍: പി കെ ശശിക്കെതിരായ ലൈംഗിക പീഡന ആരോപണത്തില്‍ സിപിഎം അന്വേഷണ കമ്മീഷന്റെ രണ്ടാം ദിവസത്തെ മൊഴിയെടുപ്പ് തുടരുന്നു. സി പി എം പാലക്കാട് ജില്ലാ കമ്മിറ്റി ഓഫീസിലാണ് മൊഴിയെടുപ്പ് നടക്കുന്നത്. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് പി എം ശശി, സെക്രട്ടറി കെ പ്രേംകുമാര്‍ എന്നിവരാണ് ഇന്ന് മൊഴി നല്‍കാനെത്തിയിട്ടുള്ളത്.
ഇന്നലെ നടന്ന മൊഴിയെടുപ്പ് പതിനൊന്ന് മണിക്കൂറോളം നീണ്ടു നിന്നിരുന്നു. ആറുപേരുടെ മൊഴിയാണ് ഇന്നലെ രേഖപ്പെടുത്തിയത്. അതില്‍ ഒരു വിഭാഗം പി.കെ.ശശിക്കെതിരെ ഗൂഡാലോചനയുണ്ടെന്ന് കമ്മീഷന് മുന്പില് ആവര്‍ത്തിക്കുകയുണ്ടായി. എന്നാല്‍ ശശി കുറ്റക്കാരനാണെന്ന മൊഴിയായിരുന്നു മറുവിഭാഗം കമ്മീഷന് നല്‍കിയത്. അന്വേഷണം അവസാന ഘട്ടത്തിലാണെന്നും, എല്ലാ ഭാഗങ്ങളും പരിശോധിച്ച ശേഷം റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് കമ്മീഷന് വ്യക്തമാക്കിയിട്ടുള്ളത്. വെള്ളിയാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കമ്മീഷന് തീരുമാനം.