ന്യൂഡല്‍ഹി: സ്ഥാനക്കയറ്റത്തിലെ പിന്നോക്ക സംവരണ ഹര്‍ജിയില്‍ പുനഃപരിശോധന ആവശ്യമില്ലെന്ന് സുപ്രീം കോടതി. കേസ് 7 അംഗ ഭരണഘടനാ ബഞ്ചിന് വിടണമെന്ന ആവശ്യവും തളളി. പട്ടിക ജാതി പട്ടികവര്‍ഗക്കാരുടെ സ്ഥാനക്കയറ്റ സംവരണവുമായി ബന്ധപ്പെട്ട 2006 ലെ നാഗരാജ് കേസിലെ വിധി പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതി വിധി. മുന്‍ വിധി പുന:പരിശോധിക്കാനാകില്ല എന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ഭരണഘടനാ ബഞ്ച് വ്യക്തമാക്കി.
സ്ഥാനക്കയറ്റത്തിന് സംവരണം നല്കുമ്പോള് പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗക്കാരുടെ പിന്നോക്കാവസ്ഥയും സര്‍ക്കാര്‍ ജോലികളിലെ പ്രതിനിധ്യക്കുറവും വ്യക്തമാക്കുന്ന കണക്കുകള്‍ സര്‍ക്കാര്‍ നല്‍കണമെന്നായിരുന്നു 2006 ല്‍ സുപ്രീം കോടതി നിര്‍ദ്ദേശിച്ചത്. പിന്നോക്കാവസ്ഥ സംബന്ധിച്ച വിവര ശേഖരണം ആവശ്യമില്ലെന്ന് വ്യക്തമാക്കിയ കോടതി ആകെ ജനസംഖ്യ പരിഗണിച്ച് പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് സ്ഥാനക്കയറ്റം നല്കാന് ആകില്ലായെന്നും വ്യക്തമാക്കി.