മലപ്പുറം : മലപ്പുറം ജില്ലയില്‍ ഡിവൈഎഫ്ഐ പ്രാദേശിക നേതാവ് സഹോദരിയെ ലൈംഗികമായി പീഡിപ്പിക്കുന്നതായി പരാതി. പോലീസില്‍ പരാതി നല്കി ഒരു മാസം പിന്നിട്ടിട്ടും രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് കേസ് അട്ടിമറിക്കുന്നതായി ആക്ഷേപം. മലപ്പുറം വള്ളുവങ്ങാട് സ്വദേശിനിയെയാണ് പത്തു വര്‍ഷത്തോളമായി സഹോദരന് പീഡിപ്പിക്കുന്നത്.
https://www.youtube.com/watch?v=UY7HaEvd3xo
സംരക്ഷണം നല്‍കേണ്ട കൈകള്‍ തന്നെ പീഡിപ്പിക്കുന്നതിന്റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ഇരുപത്തിയൊന്നുകാരിയായ പെണ്‍കുട്ടി വെളിപ്പെടുത്തുന്നത്. പാണ്ടിക്കാട് വള്ളുവങ്ങാട് സ്വദേശിനിയാണ് സ്വന്തം സഹോദരന്റെ വര്‍ഷങ്ങളായുള്ള പീഡനത്തില്‍ നിന്നും രക്ഷ നേടി പുനരധിവാസ കേന്ദ്രത്തില്‍ അഭയം തേടിയത്.
പീഡനം അസഹനീയമായതോടെ പെണ്‍കുട്ടി പോലീസില്‍ പരാതി നല്കി. എന്നാല്‍ പരാതി നല്കി ഒരു മാസം പിന്നിട്ടിട്ടും പോലീസ് നടപടിയെടുക്കുന്നില്ല. ഡിവൈഎഫ്ഐ നേതാവ് കൂടിയായ ഇയാളുടെ രാഷ്ട്രീയ സ്വാധീനത്താല്‍ കേസ് അട്ടിമറിക്കുന്നതായി ആരോപണമുണ്ട്. സംഭവം പുറത്തറിയുമെന്ന ഭയത്താല്‍ വീട്ടുകാരും വിവരം മറച്ചു വയ്ക്കുന്നു.പോലീസില്‍ നിന്നും നീതി ലഭിക്കാത്തതിനാല്‍ പെണ്‍കുട്ടി കോടതിയെ സമീപിച്ചു. ദേശീയ മനുഷ്യാവകാശ കമ്മീഷന് ഉള്‍പ്പെടെ പരാതി നല്‍കാനുള്ള ഒരുക്കത്തിലാണ് പെണ്‍കുട്ടി.