ന്യൂഡൽഹി: യു.എ.ഇയിൽ മരിക്കുന്ന ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനുള്ള നിരക്കിളവ് തുടരാൻ എയർ ഇന്ത്യ തീരുമാനിച്ചു. യു.എ.ഇയിൽ നിന്നും മൃദേഹങ്ങൾ നാട്ടിലെത്തിക്കാൻ അനുവദിച്ചിരുന്ന 50 ശതമാനം നിരക്കിളവ് പിൻവലിക്കാൻ കഴിഞ്ഞ ദിവസം എയർ ഇന്ത്യ തീരുമാനിച്ചിരുന്നു.
നിരക്ക് വര്‍ധനവ് പുനഃപരിശോധിക്കുമെന്ന് ശനിയാഴ്ച രാത്രി ദുബായിലെത്തിയ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.കെ. സിംഗ് പ്രവാസി സംഘടനകള്‍ക്ക് ഉറപ്പുനല്‍കിയിരുന്നു.