തിരുവനന്തപുരം: ശബരിമലയില്‍ യുവതികള്‍ക്കും പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ നടതുറക്കും മുന്‍പുള്ള ഒരുക്കങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേരും. രാവിലെ 11.30നാണ് യോഗം.
സ്ത്രീകള്‍ എത്തുമ്പോള്‍ ഒരുക്കേണ്ടി വരുന്ന സുരക്ഷാ സംവിധാനങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്ത് തീരുമാനിക്കും. താമസ സൗകര്യവും ശുചിമുറികളുമടക്കം പുതുതായി ഒരുക്കേണ്ട സാഹചര്യവും നിലവിലുണ്ട്. ഒരുക്കങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് തയാറാക്കാന്‍ വിവിധ വകുപ്പുകള്‍ക്ക് നേരത്തെ തന്നെ നിര്‍ദ്ദേശം നല്‍കിയിരുന്നു.