തിരുവനന്തപുരം: അറബിക്കടലിന്റെ തെക്ക് കിഴക്കന്‍ ഭാഗത്ത് ഒക്ടോബര്‍ ആറിന് ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. 7,8 തിയതികളില്‍ ന്യൂനമര്‍ദ്ദം ശക്തിപ്പെട്ട് അറബിക്കടലിന്റെ വടക്ക് പടിഞ്ഞാറന്‍ ഭാഗത്തേക്ക് നീങ്ങുമെന്നാണ് പ്രവചനം.
കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ കേരളത്തില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികള്‍ ഈ സമയം കടലില്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആവശ്യമായ മുന്‍കരുതല്‍ നടപടി സ്വീകരിക്കാന്‍ വിവിധ വകുപ്പുകള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ദീര്‍ഘനാളത്തേക്ക് അറബിക്കടലില്‍ മത്സ്യബന്ധനത്തിന് പോയവരെ അഞ്ചിന് മുന്‍പ് തിരിച്ചെത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് അറിയിച്ചിട്ടുണ്ട്.
കടല്‍ ആംബുലന്‍സുകളും അടിയന്തര രക്ഷാപ്രവര്‍ത്തന ബോട്ടുകളും സജ്ജമാക്കണമെന്ന് ഫിഷറീസ് വകുപ്പിനെയും അറിയിച്ചിട്ടുണ്ട്. തീരദേശങ്ങളില്‍ ഇത് സംബന്ധിച്ച് അറിയിപ്പ് നല്കാന് തീരദേശ പൊലീസിനും മറൈന്‍ എന്‍ഫോഴ്സ്മെന്റിനും നിര്‍ദേശമുണ്ട്.