തിരുവനന്തപുരം: ബ്രൂവറികള്‍ക്കുള്ള അപേക്ഷ കിട്ടിയാല്‍ സര്‍ക്കാര്‍ ഇനിയും പരിഗണിക്കുമെന്ന് മന്ത്രി ഇ.പി.ജയരാജന്. പുതിയ ബ്രൂവറികളും ഡിസ്റ്റിലറികളും അനുവദിച്ചതില്‍ തെറ്റില്ല. ചായക്കടക്ക് അപേക്ഷ കിട്ടിയാല്‍ പഞ്ചായത്തുകള്‍ പരിശോധിക്കാറുണ്ട്, അതുപോലെ തന്നെയാണ് ഇക്കാര്യത്തില്‍ സര്‍ക്കാരെന്നും ജയരാജന് പറഞ്ഞു.
ഇ.കെ.നായനാരുടെ കാലത്ത് മാത്രമല്ല, എ.കെ.ആന്റണിയുടെ ഭരണസമയത്തും ബ്രൂവറിയും ഡിസ്റ്റിലറിയും അനുവദിച്ചിട്ടുണ്ട്. അന്നത്തെ എക്സൈസ് മന്ത്രി കെ.വി.തോമസാണ് ഇതിന് അനുമതി നല്‍കിയത്. നിലവില്‍ ബ്രൂവറി അനുവദിച്ചതില്‍ അപാകതയില്ല. സര്‍ക്കാരിന്റെ മദ്യനയത്തിന്റെ ഭാഗമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.