കോഴിക്കോട്: ശബരിമലയിലെ യുവതി പ്രവേശന വിഷയത്തിൽ വിശ്വാസികൾക്കൊപ്പം ചേർന്ന് പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ അഡ്വ. പിഎസ് ശ്രീധരൻ പിള്ള. ശബരിമലയെ തകർക്കാൻ സിപിഎം ശ്രമം നടക്കുന്നു. വിശ്വാസികൾക്കൊപ്പം ബിജെപി അണിനിരക്കും. ഇത് സർക്കാർ ഇരന്നുവാങ്ങിയ വിധിയെന്നും അഡ്വ പി എസ് ശ്രീധരൻ പിളള പറഞ്ഞു.
https://www.youtube.com/watch?v=lyfOFZ7ocAQ
കേസിന്റെ തുടക്കം എവിടെ നിന്നെന്ന് അന്വേഷണ വിധേയമാക്കണം. യുവമോർച്ചയും മഹിളാ മോർച്ചയുംബിജെപിയും വിശ്വാസികൾക്ക് കലവറയില്ലാത്ത പിന്തുണ നൽകുമെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കോഴിക്കോട് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഇതുവരെ നിലപാട് പറയാതിരുന്നതെന്തെന്ന മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് കഴിഞ്ഞ മൂന്ന് ദിവസവും മാദ്ധ്യമങ്ങളെ കണ്ടപ്പോൾ വിധിയെപ്പറ്റി പഠിച്ച ശേഷം കൂടുതൽ പ്രതികരിക്കാം എന്ന് പറഞ്ഞിരുന്നുവെന്നും ഇപ്പോൾ വിധി പൂർണമായും പഠിച്ച ശേഷമാണ് പ്രതികരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ശബരിമല യുവതി പ്രവേശനത്തിൽ സർക്കാരിന്റേത് ഉദാസീന നിലപാടെന്ന് ഒ രാജഗോപാൽ എംഎൽഎ പറഞ്ഞു. മന്ത്രിമാർ ആരും തന്നെ ശബരിമലയിലേക്കോ പമ്പയിലേക്കോ തിരുഞ്ഞുനോക്കിയിട്ടില്ല. സ്ത്രീകൾ വരണോ എന്ന് വിശ്വാസികൾ തന്നെ തീരുമാനിക്കുമെന്നും ഒ രാജഗോപാൽ വ്യക്തമാക്കി.