തിരുവനന്തപുരം: ശബരിമലയിൽ സ്ത്രീകൾക്ക് കൂടുതൽ സൗകര്യമൊരുക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. നിലയ്ക്കൽ – പമ്പ റൂട്ടിലെ ബസുകളിൽ സ്ത്രീകൾക്ക് 25 % സംവരണം ഏർപ്പെടുത്തും. സ്ത്രീകൾക്ക് പ്രത്യേക കുളിക്കടവും ശൗചാലയവും ഒരുക്കും. സ്ത്രീകളുടെ ശൗചാലയങ്ങള്‍ക്ക് പ്രത്യേക നിറം നല്‍കും.
https://www.youtube.com/watch?v=_D4lCqFjPHo
തിരക്കൊഴിവാക്കാന്‍ ഡിജിറ്റല്‍ ബുക്കിങ് ഏര്‍പ്പെടുത്തും. രക്ഷാ ആവശ്യത്തിനായി വനിതാ പോലീസിനെ നിയോഗിക്കും. വേണ്ടിവന്നാൽ സന്നിധാനത്ത് അന്യസംസ്ഥാനങ്ങളിൽ നിന്ന് ഉൾപ്പടെ വനിതാ പൊലീസിനെ നിയോഗിക്കും.
സ്ത്രീകൾക്ക് പ്രത്യേക ക്യൂ ഏർപ്പെടുത്തില്ലെന്നും മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിന് ശേഷം കടകംപള്ളി സുരേന്ദ്രൻ പ്രതികരിച്ചു.