കോഴിക്കോട് : മദ്യപാനവും വ്യഭിചാരവും സംസ്ഥാന സർക്കാരിന്റെ മുഖമുദ്രയായി മാറിയെന്ന് കെ മുരളീധരൻ എംഎൽഎ. ബ്രൂവറി ഇടപാടിൽ സിപിഎം കോടികളുടെ അഴിമതി നടത്തുമ്പോൾ ചെറിയ അഴിമതികൾ നടത്തി കീശ വീർപ്പിക്കാനാണ് ഘടകകക്ഷികളുടെ ശ്രമം. ശബരിമല വിധി പുനഃപരിശോധിക്കാൻ സർക്കാർ മുൻകൈ എടുക്കണമെന്നും കെ മുരളിധരൻ കോഴിക്കോട് പറഞ്ഞു.
അതേസമയം, ബ്രൂവറികൾക്ക് ഇനിയും അപേക്ഷകൾ ലഭിച്ചാൽ പരിശോധിച്ച് നടപടിയെടുക്കുമെന്ന് വ്യവസായമന്ത്രി ഇ.പി ജയരാജൻ. സർക്കാരിന്റെ മദ്യനയത്തിന്റെ അടിസ്ഥാനത്തിലാണ് ലൈസൻസുകൾ നൽകുന്നത്. രമേശ് ചെന്നിത്തലയ്ക്ക് എന്തെങ്കിലും സംശയമുണ്ടെങ്കിൽ ആന്റണിയോട് ചോദിക്കാമെന്നും ഇ പി ജയരാജൻ കണ്ണൂരിൽ പറഞ്ഞു.