പത്തനംതിട്ട: ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം നല്കിയ സുപ്രീം കോടതി വിധിക്കെതിരെ പന്തളം കൊട്ടാരത്തിന്റെ നേതൃത്വത്തില്‍ ഇന്ന് പ്രത്യക്ഷ സമരം നടത്തും. യുവമോര്‍ച്ച ഉള്‍പ്പെടെ ഉള്ള സംഘടനകള്‍ സമരത്തില്‍ പങ്കാളികളാകും.
അതേ സമയം പന്തളം രാജകുടുബ പ്രതിനിധികളുമായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ കൂടിക്കാഴ്ച്ച നടത്തി. സുപ്രീംകോടതി വിധിയിലും ദേവസ്വം ബോര്‍ഡ് നിലപാടിലുമുള്ള വിയോജിപ്പ് കൂടിക്കാഴ്ചയില്‍ കൊട്ടാരം വ്യക്തമാക്കി. കൂടിക്കാഴ്ചക്ക് ശേഷം പുറത്തിറങ്ങിയ ദേവസ്വം പ്രസിഡന്റിനെ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു.