തിരുവനന്തപുരം: അന്തരിച്ച വയലിനിസ്റ്റും സംഗീതജ്ഞനുമായ ബാലഭാസ്കറിന്റെ സംസ്കാരം ബുധനാഴ്ച നടക്കും. ഭൗതികശരീരം യൂണിവേഴ്സിറ്റി കോളേജിലും കലാഭവന്‍ തീയേറ്ററിലും ഇന്ന് പൊതുദര്‍ശനത്തിന് വക്കും. ബുധനാഴ്ച തെെക്കാട് ശാന്തികവാടത്തിലാണ് സംസ്കാരം.
കഴിഞ്ഞ ചൊവ്വാഴ്ചയുണ്ടായ അപകടത്തില്‍ പരിക്കേറ്റ ബാലഭാസ്കര്‍ ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്. അപകടത്തില്‍ മകള്‍ തേജസ്വനി ബാല മരിച്ചിരുന്നു. ഭാര്യ ലക്ഷ്മി പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്.