കണ്ണൂർ: പ്ലാസ്റ്റിക്ക് ഷീറ്റുകൾ കൊണ്ട് മറച്ച വീട്ടിൽ കഴിഞ്ഞിരുന്ന പടിയൂരിലെ പുഷ്പവല്ലിയുടെ കേറിക്കിടക്കാൻ ഒരിടം എന്ന ആഗ്രമാണ് ബിജെപി എൻആർഐ സെൽ സാക്ഷാത്കരിച്ചത്. പ്രാധാന്യം മനസിലാക്കിക്കൊണ്ടുള്ള പ്രവർത്തനമായതിനാൽ വളരെ കുറഞ്ഞ സമയം കൊണ്ട് തന്നെ വീടിന്റെ പണി പൂർത്തിയാക്കിയിരുന്നു.
ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ അഡ്വ.പി.എസ്.ശ്രീധരൻ പിള്ള പത്മം എന്ന വീടിന്റെ താക്കോൽ ദാനം നിർവഹിച്ചു. ഏഴര ലക്ഷം രൂപ ചിലവിൽ നിർമിച്ച വീടാണ് കൈമാറിയത്.
എൻആർഐ സെല്ലിന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് നിർമിക്കുന്ന നാല് വീടുകളിൽ ആദ്യത്തെ വീടിന്റെ താക്കോൽദാനമാണ് നിർവഹിച്ചത്. എൻആർഐ സെൽ സംസ്ഥാന കൺവീനർ എൻ ഹരികുമാറാണ് വീട് നിർമ്മാണത്തിന് ചുക്കാൻ പിടിക്കുന്നത്.
താക്കോൽദാനച്ചടങ്ങിൽ തൊടിക്കളത്തെ ബലിദാനി ചന്ദ്രാംഗദന്റെ മകൾക്ക് തുടർ പഠനത്തിനുള്ള സഹായം ആർഎസ്എസ് പ്രാന്തീയ വിദ്യാർഥി പ്രമുഖ് വത്സൻ തില്ലങ്കേരി കൈമാറി.