യുഎഇ: സ്വകാര്യ മേഖലയിലേക്ക് വിദേശ തൊഴിലാളികളെ കൊണ്ടുവരുന്നതിനുള്ള സുരക്ഷാ പദ്ധതി ഈ മാസം 15 മുതൽ തുടങ്ങുമെന്ന് അധികൃതർ അറിയിച്ചു. വിദേശ തൊഴിലാളിയെ കൊണ്ടുവരാൻ വീസ അപേക്ഷ നൽകുമ്പോൾ 3000 ദിർഹം സുരക്ഷാ തുക നൽകണമെന്നാണ് നിയമം ഇതു നിലനിറുത്താനും നിരസിക്കാനും കഴിയുന്നതാണ് പുതിയ സുരക്ഷാ പദ്ധതി. ഇതനുസരിച്ച് രണ്ടു വർഷം കാലാവധിയുള്ള തൊഴിൽ പെർമിറ്റ് ലഭിക്കാൻ ഒരു വർഷത്തിന് 60 ദിർഹം വീതം സുരക്ഷാ തുക നൽകിയാൽ മതിയെന്ന് മാനവവിഭവശേഷിസ്വദേശിവൽക്കരണ മന്ത്രാലയ അധികൃതർ അറിയിച്ചു. ഗാർഹിക തൊഴിലാളികളെ കൊണ്ടുവരുന്നതിനുള്ള വീസാ ചെലവുകളും കുറയ്ക്കാൻ നടപടി ആവിഷ്കരികുന്നുണ്ട്.