മനാമയിൽ കിംഗ് ഫൈസൽ ഹൈവേയിൽ ഉണ്ടായ വാഹനാപകടത്തിൽ അഗളി ശ്രീമുരുക നിവാസിൽ എം ജി രാജൻ ആണ് മരിച്ചത് .രാജൻ സഞ്ചരിച്ചിരുന്ന കാർ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.
കൂടെയുണ്ടായിരുന്ന മകൾ പ്രിജി പരുക്കുകളോടെ ആശുപത്രിയിലാണ്. 28 വർഷമായി ബഹ്റൈനിലുള്ള രാജൻ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്നു.മൃതദേഹം ഇന്ന് അട്ടപ്പാടിയിലെത്തിക്കും.