ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന് ഡിസംബർ 26-ന് കൊടിയേറും. ഷോപ്പിങ്, വിനോദങ്ങൾ, സമ്മാനങ്ങൾ എന്നീ പ്രധാന മൂന്ന് ചേരുവകളോടെയാണ് മേളയുടെ 24-ാം പതിപ്പും ഒരുങ്ങുന്നത്. 30 ദിവസം നീളുന്ന ഷോപ്പിങ് മാമാങ്കം ജനുവരി 26-ന് സമാപിക്കുമെന്നും ദുബായ് ഫെസ്റ്റിവൽസ് ആൻഡ് റീട്ടെയ്ൽ എസ്റ്റാബ്ലിഷ്മെന്റ് (ഡി.എഫ്.ആർ.ഇ.) അറിയിച്ചു.
സന്ദർശകർക്ക് മികച്ച ഷോപ്പിങ് അനുഭവങ്ങൾ നൽകാൻ പൊതു-സ്വകാര്യ മേഖലകളുടെ സഹകരണത്തോടെ മികച്ച സജ്ജീകരണങ്ങളാണ് ഒരുക്കുന്നതെന്ന് ഡി.എഫ്.ആർ.ഇ. മേധാവി അഹമ്മദ് അൽ ഖാജാ പറഞ്ഞു.വൻ വിലക്കുറവും വാഗ്ദാനങ്ങളുമായി പ്രമുഖ ബ്രാൻഡുകളും ആകർഷകമായ സമ്മാനപദ്ധതികളുമായി ദുബായിലെ പ്രമുഖ മാളുകളും പതിവുപോലെ മേളയുടെ തിളക്കംകൂട്ടും.