കുവൈറ്റ് സിറ്റി : ഐക്യരാഷ്ട്ര സഭയുടെ പരമോന്നത പരിസ്ഥിതി പുരസ്കാരമായ ചാമ്പ്യന്‍ ഓഫ് എര്‍ത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ലഭിച്ചത് കേന്ദ്രസര്‍ക്കാരിന്റെ പരിസ്ഥിതി സംരക്ഷണ പദ്ധതികള്‍ ഫലം കണ്ടതിന്റെ തെളിവാണെന്ന് ബിജെപി നാഷനല്‍ വക്താവ് മീനാക്ഷി ലേഖി എം.പി പറഞ്ഞു.
മറ്റു രാജ്യങ്ങള്‍ക്ക് നമ്മോടുള്ള സമീപനത്തില്‍ വന്ന മാറ്റമാണിത്. ലോകം ഇന്ന് ഭാരത്തെ ഉറ്റുനോക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു. ഭാരതീയ പ്രവാസി പരിഷത്ത് കുവൈറ്റ് വിളിച്ചുചേര്‍ത്താ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മീനാക്ഷി ലേഖി.
സ്വഛ് ഭാരത് അഭിയാന്, ഗ്രീന്‍ ടെക്നോളജി, വേയ്സ്റ്റ് മാനേജ്മെന്റ് സമാര്‍ട്ട്സിറ്റി പദ്ധതികള്‍ തുടങ്ങിയ പദ്ധതികള്‍ പരിഗണിച്ചുകൊണ്ടാണ് ഐക്യരാഷ്ട്രസഭ ബഹുമതി നല്‍കിയത്.
32000 കോടിജനങ്ങളാണ് പുതുതായി ബാങ്കിംഗ് സൗകര്യം പ്രയോജനപ്പെടുത്തിയത്. സര്‍ക്കാരിന്റെ വികസനത്തെക്കുറിച്ചും വിവിധ പദ്ധതികളെക്കുറിച്ചും എം.പി. വിശദീകരിച്ചു. എല്ലാവര്ക്കും വീട്, സമ്പൂര്‍ണ്ണ വൈദ്യൂതീകരണം, കുടിവെള്ള സൗകര്യം, ശൗചാലയം തുടങ്ങിയവ 2025ഓടുകൂടി ഭാരതം മുഴുവന്‍ വ്യാപിപ്പിക്കുകയെന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയെ മാനിക്കുന്നുവെന്നും എന്നാല്‍ സ്ത്രീയെന്ന നിലയില്‍ ഭരണഘടനാ ബഞ്ചിലെ വനിതാ ജഡ്ജി ഇന്ദുമല്‍ഹോത്രയുടെ നിലപാടിനെ അനുകൂലിക്കുന്നുവെന്നും ചോദ്യങ്ങള്‍ക്ക് മറുപടിയായി മീനാക്ഷിലേഖി പറഞ്ഞു.
ബിജെപി പ്രസിഡന്റ് ശ്രീധരന്‍പിള്ള, മാംഗളൂര് സിറ്റി എം.എല്‍.എ വേദവ്യാസകമ്മത്ത് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംസാരിച്ചു.