കുവൈറ്റ് സിറ്റി : ഗാന്ധി ജയന്തി ദിനത്തില്‍ സേവനത്തിന്റെ സൂര്യ തേജസ്സുകള്‍ എന്ന വിഷയത്തില്‍ സെന്റര്‍ ഫോര്‍ ഇന്ത്യ സ്റ്റഡീസ് കുവൈറ്റ് സംഘടിപ്പിച്ച പൊതുചര്‍ച്ചയിലാണ് പ്രവാസികള്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചത്.
ദുരിതാശ്വാസ ഫണ്ട് കൃത്യമായി അര്‍ഹരില്‍ എത്തുന്ന കാര്യം പരിശോധിക്കാന്‍ സംഘടനകള്‍ തയ്യാറാകേണ്ടതിന്റെ ആവശ്യകത, എല്ലാതലത്തിലുമുള്ള സര്‍ക്കാര്‍ സംവിധാനങ്ങളും കരുതി വയ്ക്കേണ്ട ഡിസാസ്റ്റര്‍ ഫണ്ട്, കസ്തൂരി രംഗന് മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങളുടെ പ്രായോഗിക വത്കരണത്തെ കുറിച്ചുള്ള പഠനം തുടങ്ങിയ ആവശ്യങ്ങള്‍ ചര്‍ച്ച സമ്മേളനം മുന്നോട്ട് വച്ചു.
ഫര്‍വാനിയ മെട്രോഹാളില്‍ നടന്ന ചര്‍ച്ചയില്‍ ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ നേരിട്ട് പങ്കാളികളായവരും സഹായം നല്‍കിയവരുമായ സാമൂഹ്യപ്രവര്‍ത്തകരും പങ്കെടുത്തു.
ഇന്ത്യന്‍ ഡോക്ടേഴ്സ് ഫോറം പ്രസിഡന്റ് ഡോ.സുരേന്ദ്രനായക്, എസ്.എം.സി.എ. പ്രസിഡന്റ് റിജോയ് വര്‍ഗീസ്, അമ്മ കുവൈറ്റ് സെക്രട്ടറി ഹരിദാസ് വാര്യര്‍, ബ്ലഡ് ഡോണേഴ്സ് കുവൈറ്റ് ചാപ്റ്റര്‍ കോര്‍ഡിനേറ്റര്‍ ബിജു കുമ്പഴ, സാരഥി പ്രസിഡന്റ് സുഗുണന് കൊച്ചുവീട്ടില്‍, 98.4യുഎഫ്എം പ്രതിനിധി കെ.കെ.ദാസ്, കണ്ണൂര്‍ അസോസിയേഷന് പ്രസിഡന്റ് കെ.ഓമനക്കുട്ടന്, സേവാദര്‍ശന്‍ കുവൈറ്റ് പ്രതിനിധി സി.കെ.രാധാകൃഷ്ണന് വെണ്മണി തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ആരുടേയും ആജ്ഞയ്ക്കു കാത്തു നില്‍ക്കാതെ പ്രവര്‍ത്തിച്ച മത്സ്യ തൊഴിലാളികള്‍, രക്ഷാ ദൗത്യത്തില്‍ ജീവന് പൊലിഞ്ഞ 15 സഹോദരങ്ങള്‍, പ്രളയാനന്തര തുടര്‍ പ്രവര്‍ത്തനത്തില്‍ പ്രവാസി സംഘടനകള്‍ ഏര്‍പ്പെട്ടതും നാട്ടിലെ വിവിധ കോണുകളില്‍ നിന്നും ഒരേ മനസ്സോടെ സേവനത്തിന്റെ മാതൃക വരച്ചു കാട്ടിയ സംഭവങ്ങളും ചര്‍ച്ചയില്‍ പരാമര്‍ശിക്കയുണ്ടായി.
ആനന്ദിന്റെ അധ്യക്ഷതിയില്‍ നടന്ന ചര്‍ച്ചാ സമ്മേളനത്തില്‍ ഡോ. രൂപേഷ് മോഡറേറ്റര്‍ ആയിരുന്നു. ഡോ. മഞ്ജുഷാ രാജേഷ് സ്വാഗതവും അജിത്ത് നന്ദിയും പ്രകാശിപ്പിച്ച ചടങ്ങില്‍ കുവൈറ്റിലെ വിവിധ മേഖലകളില്‍ നിന്നുള്ള പ്രവാസികള്‍ സംബന്ധിച്ചു