കുവൈറ്റ് സിറ്റി : പ്രവാസികളെ കൊണ്ട് മാത്രം ഖജനാവ് നിറക്കുന്ന സംസ്ഥാനമാണ് കേരളമെന്നും മാറി മാറി വരുന്ന സര്‍ക്കാരുകള്‍ പ്രവാസികള്ക്ക്കറിവേപ്പിലയുടെ വില പോലും നല്‍കുന്നില്ലെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. ഭാരതീയ പ്രവാസി പരിഷത്ത് കുവൈറ്റിന്റെ മൂന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പ്രവാസി മഹോത്സവം പരിപാടിയില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിജെപി ദേശീയ വക്താവ് മീനാക്ഷിലേഖി എം.പി, വേദവ്യാസകമ്മത്ത് എം.എല്‍.എ തുടങ്ങിയവരായിരുന്നു മറ്റു വിശിഷ്ടാതിഥികളായെത്തിയത്.
അബ്ബാസിയ സെന്‍ട്രല്‍ സ്കൂള്‍ ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ അഡ്വ. സുമോദ് അധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ അംബാസിഡര്‍ ജീവസാഗറും മുഖ്യാതിഥികളും ചേര്‍ന്ന് ഭദ്രദീപം കൊളുത്തി ഉത്ഘാടനകര്മം നിര്‍വഹിച്ചു.
കേന്ദ്ര സര്‍ക്കാറിന്റെ വികസന പദ്ധതികളെക്കുറിച്ചും ഭരണമികവിനെക്കുറിച്ചും മീനാക്ഷി ലേഖി എം പി വിവരിച്ചു. വേദവ്യാസ കമ്മത്ത് എം.എല്‍.എ., ഓര്‍ഗനൈസിംഗ് സെക്രട്ടറിവിജയരാഘവന്, ജനറല്‍ സെക്രട്ടറി ഒതയോത് നാരായണന്, സ്ത്രീശക്തി പ്രസിഡന്റ് ഡോ. സരിത, ട്രഷറര്‍ സുരേന്ദ്രന്, പ്രോഗ്രാം കണ്‍വീനര്‍ വേണുഗോപാല്‍, എന്നിവര്‍ സാംസ്കാരിക സമ്മേളനത്തില്‍ സംസാരിച്ചു.
അതിഥികള്‍ക്കും കലാകാരന്മാര്ക്കും ബിപിപി സെന്‍ട്രല്‍/ഏരിയ ഭാരവാഹികള്‍ ഉപഹാരങ്ങള്‍ നല്കി ആദരിച്ചു. സുവനീര്‍ എഡിറ്റര്‍ രാജീവും എം.പി. മീനാക്ഷി ലേഖിയും ചേര്‍ന്ന് മുഖ്യ സ്പോണ്സര്ക്ക് സുവനീര്‍ നല്കി പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചു.
ഗായകരായ ജി. വേണുഗോപാല്‍, രതീഷ് കണ്ടടുക്കം, ദുര്‍ഗ്ഗ വിശ്വനാഥ്, രാകേഷ് ബാലകൃണന്‍, ദീപ്തി രാകേഷ്, പ്രശസ്ത സ്റ്റേജ് ആര്‍ട്ടിസ്റ്റ് ദേവീ കിരണ്‍, തുടങ്ങിയവര്‍ അണിനിരന്ന സംഗീതനിശയും അരങ്ങേറി. ശ്രീകല ദിലീപ്, രാജേഷ്, സിന്ദു സുരേന്ദ്രന് എന്നിവരായിരുന്നു അവതാരകര്‍.